ന്യൂ ഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതിനുപിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് ബജറംഗ്ദള് നേതാവ് വിനയ് കത്യാര്‍ – ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തലേന്നാള്‍ രാത്രി -1992 ഡിസംബര്‍ അഞ്ച് – ബിജെപി നേതാവ് എല്‍കെ അദ്വാനിയുള്‍പ്പെടെയുള്ള നേതാക്കള്‍ അന്ന് പാര്‍ലമെന്റ് അംഗവും ബജ്റംഗള്‍ നേതാവുമായ വിനയ് കത്യാറിന്റെ വസതിയില്‍ കൂടികാഴ്ച നടത്തിയിരുന്നു. മസ്ജിദ് പൊളിക്കുന്നതില്‍ സംഘ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവായാണ് ഈ കൂടികാഴ്ചയെ ബാബ്റി മസ്ജിദ് പൊളിക്കല്‍ കേസില്‍ സിബിഐ കോടതിയില്‍ അവതരിപ്പിച്ചത്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ തന്റെ ക്ഷണം സ്വീകരിച്ച് അത്താഴ വിരുന്നിനായാണ് അയോദ്ധ്യയലെ വീട്ടിലെത്തിയത്. വീട്ടില്‍ വച്ച് അടുത്ത ദിവസം മസ്ജിദ് പൊളിക്കണമെന്ന ചര്‍ച്ചയുണ്ടായില്ല. പ്രതീകാത്മകമായി കര്‍സേവ നടത്തുകയെന്നതു മാത്രമാണ് അന്ന് രാത്രി ആസൂത്രണം ചെയ്യപ്പെട്ടത്. കര്‍സേവകരെ മസ്ജിദിന് അരികില്‍ പോകുവാന്‍ അനുവദിക്കേണ്ടതില്ലെന്നും കൂടികാഴ്ചയില്‍ തീരുമാനിക്കപ്പെട്ടിരുന്നു – സിബി ഐ നിരത്തിയ തെളിവിനെ ദുര്ബ്ബലത്തി കത്യാര്‍ വിശദമാക്കുന്നു. അന്നത്തെ ബിജെപിയുടെ കല്യാണ്‍ സിങ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മന:പൂര്‍വ്വം മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസാണെന്ന മറുവാദമാണ് ബജ്റംഗ ദള്‍ നേതാവ് ഉന്നയിക്കുന്നത്.
തങ്ങള്‍ ഒരിക്കിലും മസ്ജിദ് തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഗൂഢാലോചനയായിരുന്നുവത്. കര്‍സേവകര്‍ അച്ചടക്കത്തോടെയാണ് കര്‍സേവ കല് അണിനിരന്നത്. പക്ഷേ സാമൂഹിക വിരുദ്ധര്‍ കടന്നുകൂടി. ഇതിനുപിന്നില്‍ പ്രതിപ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണ് – ഇത് മസ്ജിദ് തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള കത്യാറുടെ വാദങ്ങള്‍. ഭാവിയല്‍ ഒരു മസ്ജിദും തൊടില്ല. സമാധാനം നിലനില്‍ക്കണം – ഇത് സമാധാനത്തിനായുള്ള കത്യാറുടെ സന്ദേശം.