ലോക നദി ദിനാചരണത്തിന്റെ ഭാഗമായി പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം

തിരുന്നാവായ: പരിസ്ഥിതി സംഘടനയായ റീ എക്കോയുടെ ലോക നദി ദിനാചരണം ഇന്ന് തുടങ്ങും. ഇന്ന് വൈകിട്ട് 3. 30 ന് തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നിളാ കടവിൽ വിളമ്പരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.

ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. റീ എക്കോ പ്രസിഡൻ്റ് സി കിളർ അദ്യക്ഷത വഹിക്കും. പരിസ്ഥിതി സംഘം ജില്ല കോഓർഡിനേറ്റർ എം പി എ ലത്തിഫ് പ്രതിഞ്ജക്ക് നേതൃത്വം നൽകും. തുടർന്ന് ഏഴ് ദിവസങ്ങളിലായി വൈകീട്ട് പ്രഭാഷണം നടക്കും.

27 ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പ്രഭാഷണം നടത്തും. ഓൺലൈനായാണ് പ്രഭാഷണങ്ങൾ നടക്കുക. 28 ന് കവി ആലങ്കോട് ലീലാകൃഷണൻ, 29 ന് മലയാളം സർവകലാശാല പരിസ്ഥിതി പഠന വിഭാഗം അസിസൻ്റ് പ്രഫസർ ഡോ: ആർ ധന്യ, 30 ന് കേരള നദിസംരക്ഷണ സമിതി സെക്രട്ടറി ടി വി.രാജൻ, ഒക്ടോബർ 1ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി എ ശ്രീധരൻ സഹജീവനം 2ന് സ്വരാജ് പ്രവർത്തകൻ ഡോ. എൻ എൻ പണിക്കർ, 3ന് കേരള സാംസ്കാരിക പരിഷത്ത് പ്രസിഡൻ്റ് അഡ്വ: ഷരിഫ് ഉള്ളത്ത് എന്നിവർ ഓൺലൈനായി പ്രഭാഷണങ്ങൾ നടത്തും.

Latest News