ഹേഗ്: കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണ്‍ നല്കിയ നികുതി തര്‍ക്കകേസില്‍ കമ്ബനിക്ക് അനുകൂല വിധി. വോഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദം തളളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്ബനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.
വോഡാഫോണിന്മേല് ഇന്ത്യന്‍ സര്‍ക്കാര്‍ നികുതി ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള നിക്ഷേപ കരാറിന്റെ ലംഘനമാണെന്ന് ആര്ബിട്രേഷന് ട്രൈബ്യൂണല്‍ വിധിച്ചു. വോഡാഫോണില്‍നിന്ന് കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി (5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഹച്ചിസണില്‍ നിന്നും 2007ലാണ് വോഡാഫോണ്‍ ടെലികോം കമ്ബനി ഏറ്റെടുക്കുന്നത്. ഇതോടെയാണ് നികുതി തര്‍ക്കത്തിന് തുടക്കമായത്. നികുതി പലിശ ഇനത്തില്‍ 12 കോടി രൂപയും പിഴ ഇനത്തില്‍ 7.9 കോടി രൂപയും സര്‍ക്കാര്‍ വോഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി നിയമപ്രകാരം ടി.ഡി.എസില്‍ നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കമ്ബനിയെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 2014ലാണ് വോഡാഫോണ്‍ നിയമപോരാട്ടം ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന തര്‍ക്കമാണ് അന്താരാഷ്ട്ര കോടതി തീര്‍പ്പാക്കിയത്. എന്നാല്‍ ഇതിനോട് കേന്ദ്ര ധനമന്ത്രാലയമോ വോഡാഫോണൊ പ്രതികരിച്ചിട്ടില്ല.