റോം: സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടന് ഇബ്രാഹാമോവിച്ചിന് കോവിഡ്. എ.സി മിലാന് ക്ലബ് അധികൃതരാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. യുറോപ്പ ലീഗില്‍ ബോഡോ/ഗ്ലിമിറ്റിനെതിരായ മല്‍സരം നടക്കാനിരിക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ക്ലബ് അറിയിച്ചത്.
എ സി മിലാൻ സ്ട്രൈക്കര്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്നും മറ്റ് കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ് വ്യക്തമാക്കി. ഒരു വര്‍ഷത്തെ കരാറില്‍ എ.സി മിലാനിലെത്തിയ സ്ലാട്ടന് ഇബ്രാഹാമോവിച്ച് ഒരു വര്‍ഷം കൂടി ക്ലബില്‍ തുടരുകയായിരുന്നു.