ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 32,083,275 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 981,219 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 23,664,197 ആയി ഉയര്‍ന്നു. 7,437,859 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്.
ലോകത്ത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 7,139,036 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ഇന്നലെ 89,688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 91,173 മരണവും റിപ്പോര്‍ട്ട് ചെയ്തു. 57,30,184 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര് രോഗമുക്തി നേടി.