കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിക്ക് പീഡനം. 35കാരന് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി ഇതെക്കുറിച്ച് അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പറയുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അഞ്ചല്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.