പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 22 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 154 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 5836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3968 പേര് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 1) സെപ്റ്റംബര്‍ 18ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (70) കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് സെപ്റ്റംബര്‍ 19ന് മരണപ്പെട്ടു. ഹൈപ്പര്ടെന്ഷന്, ഡയബറ്റിസ്, കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. 2) സെപ്റ്റംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (85) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ 20ന് മരണമടഞ്ഞു. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 79 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1292 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1257 പേര് ജില്ലയിലും, 35 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.