വാഷിങ്ടണ്‍: ടിക്ടോക് നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ തീരുമാനത്തിനെതിരെ ആപ് ഉടമസ്ഥരായ ചൈനീസ് കമ്ബനി ബൈറ്റ്ഡാന്‍സ് നിയമനടപടി സ്വീകരിക്കുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ ബൈറ്റ്ഡാന്‍സ് അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്കി.
ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്. സെപ്റ്റംബർ 20 മുതൽ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.
അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്തതെന്നും അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണ് അമേരിക്കയില്‍ ടിക്ടോക് നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.
രാജ്യത്ത് ടിക് ടോക് നിരോധിക്കുന്നതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യപ്പെടും.
അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്. അതിനാൽ ആപ്പ് നിരോധിച്ചാൽ അമേരിക്കയിൽ ടിക് ടോക്കിന്റെ വ്യവസായത്തെ തന്നെ തകർക്കാമെന്നാണ് ടിക് ടോക് പറയുന്നത്.