പാരീസ്: യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്മാറി. പേശിവലിവിനെ തുടര്‍ന്നാണ് ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്‍വാങ്ങിയത്. ഫ്രഞ്ച് ഓപ്പണില്‍ കളിക്കാന്‍ കഴിയില്ലെന്ന് ഒസാക്ക പറഞ്ഞു.
പേശിവലിവ് ഇതുവരെ ഭേദമാകാത്തതിനാല്‍ അടുത്ത ടൂര്‍ണമെന്റിനായി തയാറെടുക്കാന്‍ വേണ്ടത്ര സമയം ലഭിക്കില്ല. രണ്ട് ടൂര്‍ണമെന്റുകളും വളരെ അടുത്തായതിനാലാണിത്.
ഈ മാസം 27-ാം തീയതിയാണ് പാരീസില്‍ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്കയെ തോല്‍പ്പിച്ചാണ് ഒസാക്ക രണ്ടാമതും ചാമ്പ്യനായത്. 2018ലാണ് ഒസാക്ക ആദ്യമായി യുഎസ്. ഓപ്പണ്‍ കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിനപ്പുറം ഒസാക്ക ഇതുവരെ കടന്നിട്ടില്ല.
ലോക ഒന്നാം നമ്പര്‍ ആഷ്ലീ ബാര്‍ട്ടി ഇല്ലാതിരുന്ന യു.എസ്ഓപ്പണില് സെമിയില്‍ സെറീനാ വില്യംസിനെ അട്ടിമറിച്ചാണ് അസാരങ്ക ഒസാക്കയെ ഫൈനലില്‍ നേരിട്ടത്.