ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുകയാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 3.03 കോടി കടന്നു. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേര് രോഗമുക്തി നേടി.
അമേരിക്കയില്‍ ഇതുവരെ 6,874,139 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയര്‍ന്നു. 4,152,090 പേര് രോഗമുക്തി നേടി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 97,894 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 5118254 ആയി. 83198 പേര് മരിച്ചു. 40,25,080 പേര് രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,457,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 135,031 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,753,082 ആയി.