കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹോപകരണങ്ങള്‍ ഫ്ളിപ്കാര്‍ട്ടു വഴി വാങ്ങാന്‍ സാധിക്കും.
സ്മാര്‍ട് ഗാര്‍ഹിക ഉപകരണങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നതിനു പുറമേ മോട്ടറോള, ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ച് മോട്ടറോളയുടെ സ്മാര്‍ട് ടിവികളുടെ ശ്രേണിയും അടുത്തിടെ ആരംഭിച്ച ഹോം ഓഡിയോ ശ്രേണിയും വിപുലീകരിക്കും. നൂറുവര്‍ഷത്തിലേറെ നീണ്ട പാരമ്പര്യമുള്ള മോട്ടറോള ഫ്ളിപ്കാര്‍ട്ടിനൊപ്പം ഇന്ത്യയിലെ ആദ്യ സ്മാര്‍ട് ഗാര്‍ഹിക ഉപകരണ ശ്രേണി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ പ്രഖ്യാപനം ഫ്ളിപ്കാര്‍ട്ടുമായുള്ള ഞങ്ങളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നവെന്ന് മോട്ടറോള മൊബിലിറ്റി കണ്ട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് മണി പറഞ്ഞു.
മോട്ടറോളയില്‍ നിന്ന് വരാനിരിക്കുന്ന ടോപ്പ്-ഓഫ്-ലൈന്‍ സ്മാര്‍ട് ഗാര്‍ഹിക ഉപകരണങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് താമസസ്ഥലം കൂടുതല്‍ സ്മാര്‍ടായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഈ പങ്കാളിത്തം ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും ഏറ്റവും പുതിയതുമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നു ഫ്ളിപ്കാര്‍ട്ട് പ്രൈവറ്റ് ബ്രാന്‍ഡ്സ് വൈസ് പ്രസിഡന്റ് ദേവ് അയ്യര്‍ പറഞ്ഞു.
വേഗത്തിലുള്ള സാങ്കേതിക സ്വീകാര്യതയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു വിപണിയില്‍ ഉപഭോക്തൃ ദൃഢതയുള്ള ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കാന്‍ ഫ്ളിപ്കാര്‍ട്ടും മോട്ടറോളയും കഴിഞ്ഞ ഒരു വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃ അഭിപ്രായവും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച് വര്‍ധിച്ചുവരുന്ന ഉപഭോക്താക്കള്‍ക്ക് പ്രസക്തവും മികച്ചതുമായ ഉല്‍പ്പന്ന അനുഭവങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഫ്ളിപ്കാര്‍ടിന് ശക്തമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. ഉപയോക്താക്കളുടെ സൗകര്യത്തിനായി രൂപകല്‍പ്പന ചെയ്ത നൂതനവും പ്രീമിയവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള മോട്ടറോളയുടെ ധാര്‍മ്മികതയോടു ചേര്‍ന്നുനില്‍ക്കുന്നതാണ് രണ്ട് കമ്പനികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം.