പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 236 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 99 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര് വിദേശ രാജ്യങ്ങളില്‍നിന്നു വന്നവരും 27 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 184 പേര് സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 35 പേര് മരിച്ചു. 99 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4067 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1083 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1061 പേര് ജില്ലയിലും 22 പേര് ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 98 പേര് വീടുകളില്‍ ചികിത്സയിലുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 67 പേര് ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 1141 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 242 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11297 കോണ്ടാക്ടുകള് നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1933 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2364 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 34 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബുധനാഴ്ച എത്തിയ 197 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15594 പേര് നിരീക്ഷണത്തിലാണ്.