കൊല്ലം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച 300 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 10 പേര്‍ക്കും, സന്പര്‍ക്കം മൂലം 285 പേര്‍ക്കും, 3 ആരോഗ്യപ്രവത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 26 പേര് രോഗമുക്തി നേടി.
സെപ്റ്റംബര്‍ 9 ന് മരണമടഞ്ഞ കൊല്ലം പേരയം സ്വദേശി തോമസ് (59) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.