റിയാദ്: സൗദി അറേബ്യയില്‍ 607 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1060 കോവിഡ് രോഗികള്‍ കൂടി സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 326,258ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 303,930ഉം ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93.1 ശതമാനമായി.
24 മണിക്കൂറിനിടെ രാജ്യത്ത് 37 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4305 ആയി. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,023 ആയി കുറഞ്ഞു. ഇവരില്‍ 1293 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,025 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ് റ്റുകളുടെ എണ്ണം 5,766,502 ആയി.