തൃശൂര്‍: ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേരുടെ രോഗഉറവിടമറിയില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് വീതം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരാണ്.
140 പേര് രോഗമുക്തരായി. ജില്ലയില്‍ നിലവില്‍ 2109 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ_ എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 2 , കെഇപിഎ ക്ലസ്റ്റര്‍ 1, വൈമാള്‍ ക്ലസ്റ്റര്‍ 1, ക്രാഫ്റ്റ് ആശുപത്രി ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, മറ്റ് സമ്ബര്‍ക്ക കേസുകള്‍ 145, ആരോഗ്യ പ്രവര്‍ത്തകര്‍-5
ഇതില്‍ 60 വയസിന് മുകളില്‍ 9 പുരുഷന്മാരും 9 സ്ത്രീകളും 10 വയസിന് താഴെ 9 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.