പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 74 പേര് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ 4,790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,147 പേര് സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 31 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 108 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3702 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,054 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1,037 പേര് ജില്ലയിലും, 17 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.