ബീജിംഗ്: ഉപഗ്രഹവിക്ഷേപണത്തില്‍ തിരിച്ചടി നേരിട്ട് ചൈന. ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ജിലിന്‍-1 ഗാവോഫെന്‍ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാന്‍ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിലിന്‍-1 ഗാവോഫെന്‍ 02 സിയുമായി കാരിയര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. തുടര്‍ന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.