കൊച്ചി: എറണാകുളത്ത് ഇന്ന് 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 233 പേര് രോഗമുക്തി നേടി. അതില്‍ 201 പേര് എറണാകുളം ജില്ലക്കാരും 24 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 8 പേര് മറ്റ് ജില്ലയില്‍ നിന്നുമാണ്.
ഇന്ന് 683 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21239 ആണ്. ഇതില്‍ 18972 പേര് വീടുകളിലും 108 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2159 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.