ക്വലാലംപുർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വർഷത്തെ എ.എഫ്.സി കപ്പ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ. ഈ വർഷത്തെ ടൂർണമെന്റ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി- ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട്.
ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് പോരാട്ടമാണ് എ.എഫ്.സി കപ്പ്. കോവിഡ് രോഗവ്യാപനം കാരണം മാർച്ചിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് മാറ്റിവെയ്ക്കുകയായിരുന്നു. സെപ്റ്റംബറിലേക്ക് മാറ്റിവെച്ച ടൂർണമെന്റ് രോഗവ്യാപനം കാരണം ഇപ്പോൾ റദ്ദാക്കുകയായിരുന്നു.
കോവിഡിനെ തുടര്‍ന്ന് മാർച്ചിൽ നടക്കേണ്ടിയിരുന്ന ഏഷ്യയിലെ പ്രധാന ഫുട്ബോൾ പോരാട്ടമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗും മാറ്റിവെച്ചിരുന്നു. ഈ ടൂർണമെന്റ് സെപ്റ്റംബർ 14-ന് ഖത്തറിൽ നടക്കും.