എറണാകുളം: എറണാകുളം ജില്ലയില്‍ ബുധനാഴ്ച 276 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 105 രോഗമുക്തി നേടി. അതില്‍ 99 പേര് എറണാകുളം ജില്ലക്കാരും 4 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 2 പേര് മറ്റ് ജില്ലയില്‍ നിന്നുള്ളവരുമാണ്.
ബുധനാഴ്ച 1267 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 970 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 19636 ആണ്. ഇതില്‍ 17279 പേര് വീടുകളിലും 96 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2261 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2728 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 890 ആണ്. ബുധനാഴ്ച ജില്ലയില്‍നിന്നു കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1287 സാന്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1309 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാന്പിളുകള്‍ ഉള്‍പ്പെടെ ഇനി 691 ഫലങ്ങളാണ് ലഭിക്കാനുള്ളത്.