മസ്കത്ത്: ഒമാനില്‍ പുതുതായി 349 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 87,939 ആയി. 83,115 പേര് ഇതിനോടകം രോഗമുക്തി നേടി. 94.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 751 ആയി.
462 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേരെ രോഗം ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു