എറണാകുളം: എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച 130 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 184 പേര് രോഗ മുക്തി നേടി. അതില്‍ 177 പേര് എറണാകുളം ജില്ലക്കാരും 2 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് 5 പേര് മറ്റുജില്ലക്കാരനുമാണ്.
തിങ്കളാഴ്ച 1256 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1080 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 18987 ആണ്. ഇതില്‍ 16572 പേര് വീടുകളിലും 103 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2312 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
208 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍ടിസികളില്‍ നിന്ന് 165 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2437 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 711 ആണ്.
ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 796 സാന്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച 865 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1432 സാന്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.