എ​സ് ​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ് മു​ക്ത​നാ​യി

ചെന്നൈ: കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം രോഗമുക്തനായി. മകന്‍ എസ്.പി ചരണ്‍ ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗ‌റ്റീവായതായി ചരണ്‍ അറിയിച്ചു.

വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചരണ്‍ പറഞ്ഞു. അദ്ദേഹം ആശയവിനിമയം നടത്തുകയും, ഐ പാഡില്‍ ടെന്നീസും, ക്രിക്കറ്റും കാണുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍വെച്ച് എസ്.പി.ബിയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ചരണ്‍ അറിയിച്ചു. എസ്.പി.ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശയവിനിമയം നടത്തുണ്ടെന്നും ചരണ്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്‌റ്റ് 5നാണ് കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ എസ്.പി.ബി ചികിത്സ തേടിയത്. തനിക്ക് കോവിഡ് ബാധിച്ചതായി അദ്ദേഹം തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ച്‌ വെന്റിലേ‌റ്ററിലുമായിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രശസ്‌ത സംഗീത‌ജ്ഞര്‍ ചേര്‍ന്ന് വെര്‍ച്വല്‍ സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു.