കോട്ടയം: കോട്ടയം ജില്ലയില്‍ 119 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
പുതിയ രോഗികളില്‍ 12 പേര് ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ 11 പേര് വൈറസ് ബാധിതരായി. ഏറ്റുമാനൂര്‍-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂര്‍, മീനടം, പാമ്ബാടി, തലയാഴം-4 വീതം എന്നിവയാണ് സമ്ബര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 128 പേര് കൂടി ആശുപത്രി വിട്ടു. നിലവില്‍ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേര് രോഗബാധിതരായി. 3059 പേര് രോഗമുക്തി നേടി.
ജില്ലയില്‍ ആകെ 16289 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.