ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ വീണ്ടും പ്രതിസന്ധി. ബാറ്റ്സ്മാന് സുരേഷ് റെയ്നക്കു പിന്നാലെ മുതിര്‍ന്ന സ്പിന്നര്‍ ഹര്ഭജന് സിംഗും ഐപിഎലില്‍നിന്നും പിന്മാറി.
ഹര്ഭജന് വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തീരുമാനം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേര്‍ന്നിട്ടില്ല. ഇന്ത്യയില്‍ തന്നെ തുടരുമെന്ന് അദ്ദേഹം വ്യകതമാക്കി.
താരങ്ങള്ക്കുംസപ്പോര്ട്ടിംഗ് സ്റ്റാഫുകള്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചത് ചെന്നൈയെ പ്രതിസന്ധിയിലാക്കിയിരുന്നു. പിതൃസഹോദരി ഭര്‍ത്താവ് കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് റെയ്നയും കളി ഉപേക്ഷിച്ച് ദുബായില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു പിന്നെയാണ് ഹര്‍ഭജന്റെ പിന്മാറ്റം.