ന്യൂ ഡല്‍ഹി: രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവന ദാതാക്കളായ ടാറ്റ സ്കൈ സെറ്റ് ടോപ് ബോക്സ് നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നു. ടെക്നികോളറുമായി ചേർന്നാണ് നിർമ്മാണവും വിതരണവും നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തിൽ ഡിജിറ്റൽ സെറ്റ് ടോപ് ബോക്സ്, ടാറ്റ സ്കൈ ബിഗ് + എന്നിവയാണ് നിർമ്മിക്കുക.
അടുത്ത വർഷം തുടക്കത്തിൽ തന്നെ നിർമ്മാണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് ടാറ്റ സ്കൈ എംഡിയും സിഇഒയുമായ ഹരിത് നാഗ്പാൽ പറഞ്ഞു. എവിടെയായിരിക്കും പ്ലാന്റ് സ്ഥാപിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ തായ്ലന്റിൽ നിന്നും വിയറ്റ്നാമിൽ നിന്നുമാണ് സെറ്റ് ടോപ് ബോക്സുകൾ ഇറക്കുമതി ചെയ്യുന്നത്.