ചെന്നൈ: കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര കോടി രൂപ സംഭാവന നല്കി തമിഴ് നടന് സൂര്യ. ദുരിതത്തിലായ സിനിമാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി 5 കോടി രൂപ സംഭാവന നല്‍കുമെന്ന് സൂര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് താരം ഒന്നര കോടി രൂപ സംഭാവന നല്‍കിയത്.
ഫിലിം എപ്ലോയ്സ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്, തമിഴ്നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് സൂര്യ തുക കൈമാറിയത്. ഭാരതി രാജ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ വെച്ചായിരുന്നു തുക കൈമാറിയത്. സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍, 2 ഡി എന്റര്ടെയ്ന്മെന്റിന്റെ സഹ നിര്‍മ്മാതാവ് രാജശേഖര്‍ കര്‍പുര സുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.