കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇപ്പോൾ നടന്നുവരുന്നതും സെപ്തംബർ എട്ടിന് ആരംഭിക്കുന്നതുമായ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.
സർവകലാശാലാ പരീക്ഷകൾ മാറ്റി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.