ഇന്ത്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമായ ജിയോമാർട്ടിന്റെ വ്യാജന്മാര് ഇന്‍ര്‍നെറ്റില്‍ സജീവം. ജിയോമാർട്ടിന്റെ ജനപ്രീതി ഉപയോഗിച്ച് പണം തട്ടുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം.
ജിയോ മാർട്ട് എന്ന് കരുതി ഉപയോക്താവ് ഈ വ്യാജ വെബ്സൈറ്റുകളിലൊന്നാണ് ഓപ്പൺ ചെയ്യുന്നതെങ്കിൽ റീട്ടെയിൽ വ്യാപാരിക്ക് പണം നൽകുന്നതിന് പകരം ഹാക്കർക്കാണ് പേയ്മെന്റുകൾ നൽകുന്നത്. ഈ വ്യാജ വെബ്സൈറ്റുകളിൽ ചിലത് കൂടുതൽ ആളുകളെ ആകർഷിക്കാനും സംശയം തോന്നാതിരിക്കാനും ന്യായമായ വിലയ്ക്ക് ജിയോമാർട്ട് ഫ്രാഞ്ചൈസികളും വാഗ്ദാനം ചെയ്യുന്നു.
ജിയോ മാർട്ടിന്റെ വ്യാജ വെബ്സൈറ്റുകൾ ഉപയോക്താക്കളെ എളുപ്പത്തിൽ ആകർഷിക്കാനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എത്തിയിട്ടുണ്ട്. ഈ പ്രശ്നം വലിയ തലവേദനയാണ് ജിയോയ്ക്ക് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ മുന്നറിയിപ്പുമായി ജിയോ രംഗത്തെത്തിയിട്ടുണ്ട്.
കമ്പനിയുടേതായി നിലവിൽ ഒരു ഡീലർഷിപ്പോ ഫ്രാഞ്ചൈസി മോഡലോ ഇല്ലെന്നും ഏതെങ്കിലും ഡീലറെയോ ഫ്രാഞ്ചൈസിയെയോ ഏതെങ്കിലും വിധത്തിൽ നിയമിക്കുന്നതിന് കമ്പനി ഫ്രാഞ്ചൈസിയെയോ ഏതെങ്കിലും ഏജന്റിനെയോ നിയമിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കൾക്ക് പലചരക്ക് സാധനങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിച്ചുകൊണ്ടാണ് റിലയൻസ് ജിയോയുടെ ഈ സംരംഭം ജനപ്രിയമായത്.