ദുബായ്: ഐ.പി.എല്ലിൽ ആശങ്ക സൃഷ്ടിച്ച് ചെന്നൈ സൂപ്പർ കിങ്സ് ടീം അംഗങ്ങൾക്ക് കോവിഡ്. ചെന്നൈ ടീമിലെ ഒരു ബൗളർക്കും 12 സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
ഇന്ത്യയ്ക്കായി കളിച്ച പേസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ മുഴുവന്‍ ടീം അംഗങ്ങളും നാലാമത്തെ കോവിഡ് ടെസ്റ്റിനു വിധേയരാകണം. കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ടീമിന്റെ ക്വാറന്റൈന് സെപ്റ്റംബര്‍ ഒന്നു വരെ നീട്ടിയിരിക്കുകയാണ്.
പോസിറ്റീവായ താരവും സപ്പോർട്ട് സ്റ്റാഫും രണ്ടാഴ്ച്ച ഐസോലേഷനിൽ കഴിയണമെന്ന് ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം രണ്ട് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ മാത്രമേ ബയോ-സെക്യുർ ബബിളുനുള്ളിൽ ചേരാൻ സാധിക്കൂ.
ആറു ദിവസത്തെ ക്വാറന്റീൻ കാലാവധി കഴിഞ്ഞ് പരിശീലനത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ചെന്നൈ ടീമംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിന്റെ ക്വാറന്റീൻ സെപ്റ്റംബർ ഒന്നുവരെ നീട്ടി.
എംഎസ് ധോണി നയിക്കുന്ന സിഎസ്കെ ടീം ചെന്നൈയില്‍ പരിശീലന ക്യാംപ് നടത്തിയതിനു ശേഷമാണ് യുഎഇയില്‍ എത്തിയത്. സെപ്റ്റംബര്‍ 19 നാണ് ഐപിഎല്‍ ആരംഭിക്കാനിരിക്കുന്നത്. സിഎസ്കെയ്ക്ക് പുറമെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്.