കൊച്ചി: എറണാകുളം ജില്ലയില്‍ 163 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 85 പേര് രോഗമുക്തി നേടി. ഇതില്‍ 83 പേര് എറണാകുളം സ്വദേശികളും ഒരാള്‍ മറ്റുസംസ്ഥാനത്തുനിന്നും ഒരാള്‍ മറ്റു ജില്ലക്കാരനുമാണ്.
920 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1004 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16029 ആണ്. ഇതില്‍ 13699 പേര് വീടുകളിലും, 151 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2179 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 176 പേരെ പുതുതായി ആശുപത്രിയില്‍/ എഫ്എല്‍റ്റിസികളില്‍ പ്രവേശിപ്പിച്ചു.