തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 223 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവായവരാണ്. ഇതില്‍ 17 പേരുടെ രോഗ ഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 9, ചാലക്കുടി ക്ലസ്റ്റര്‍ 11, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 4, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 28, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 01, ശക്തന് ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 4 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 5, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സന്പര്‍ക്കം 144 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 2, വിദേശത്തുനിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. നിരീക്ഷണത്തില്‍ കഴിയുന്ന 9,365 പേരില്‍ 8,317 പേര് വീടുകളിലും 1,048 പേര് ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 129 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 790 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 627 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച 2129 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 73722 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 72772 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 980 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 11437 പേരുടെ സാന്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.