കിംഗ്സ്റ്റണ്‍ : ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജമൈക്കന്‍ മാധ്യമങ്ങളാണ് ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ദ് ഗാര്ഡിയന്’ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് സ്ഥിരീകരിച്ചതോടെ ബോള്‍ട്ട് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വെള്ളിയാഴ്ച ബോള്‍ട്ട് 34-ാം ജന്മദിനം ആഘോഷിച്ചിരുന്നു. ആഘോഷപരിപാടിയില്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്, മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം റഹിം സ്റ്റെര്‍ലിംഗ് അടക്കമുള്ളവര്‍ പങ്കെടുത്തു. ജന്മദിനാഘോഷത്തിന് ഏതാനും ദിവസം മുന്‍പാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്.
റഹീം സ്റ്റെര്‍ലിംഗിന് പുറമെ ബയേര്‍ ലെവര്കൂസന് വിംഗര്‍ ലിയോണ്‍ ബെയ്ലി, ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്, ഗായകന് ക്രിസ്റ്റഫര്‍ മാര്ട്ടിന് തുടങ്ങി നിരവധി പ്രമുഖര്‍ ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ബോള്‍ട്ടിന്റെ ജന്മദിനാഘോഷം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു