എറണാകുളം: ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 178 പേര്‍ക്കും സന്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് 171 പേര് രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 145 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ന് 1112 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 692 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16136 ആണ്. ഇതില്‍ 13787 പേര് വീടുകളിലും, 197 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 2,152 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1865 ആണ്.
ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1616 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1592 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 928 ഫലങ്ങളാണ് ലഭിക്കാനുള്ളത്.