വയനാട്: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര് ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,306 ആയി. ഇതില്‍ 1,043 പേര് രോഗമുക്തരായി. 256 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 247 പേര് ജില്ലയിലും 9 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
വാളാട് സ്വദേശികള്‍ 18, ദ്വാരക സ്വദേശികള്‍ 5, പെരിക്കല്ലൂര്‍ സ്വദേശികള്‍ 3, കുപ്പാടിത്തറ സ്വദേശികള്‍ 2, കണിയാരം, പയ്യമ്ബള്ളി, വരടിമൂല, പടിഞ്ഞാറത്തറ, നെന്മേനി, പുതുശ്ശേരി, വൈത്തിരി, വരദൂര്‍, കാരക്കാമല എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര് വീതവും ഒരു ഈറോഡ് സ്വദേശിയും ഒരു കര്‍ണാടക സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.08) പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 144 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3666 പേര്. ഇന്ന് വന്ന 13 പേര് ഉള്‍പ്പെടെ 313 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1237 പേരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41150 സാമ്ബിളുകളില്‍ 39468 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 38172 നെഗറ്റീവും 1306 പോസിറ്റീവുമാണ്.