വ​യ​നാ​ട് ജി​ല്ലയ്ക്ക് ഇന്ന്​ ആ​ശ്വാ​സം; പ​ത്ത് പേ​ര്‍​ക്ക് മാ​ത്രം കോ​വി​ഡ്

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 10 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 39 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,306 ആ​യി. ഇ​തി​ല്‍ 1,043 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 256 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 247 പേ​ര്‍ ജി​ല്ല​യി​ലും 9 പേ​ര്‍ ഇ​ത​ര ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.

വാ​ളാ​ട് സ്വ​ദേ​ശി​ക​ള്‍ 18, ദ്വാ​ര​ക സ്വ​ദേ​ശി​ക​ള്‍ 5, പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ 3, കു​പ്പാ​ടി​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 2, ക​ണി​യാ​രം, പ​യ്യ​മ്ബ​ള്ളി, വ​ര​ടി​മൂ​ല, പ​ടി​ഞ്ഞാ​റ​ത്ത​റ, നെ​ന്മേ​നി, പു​തു​ശ്ശേ​രി, വൈ​ത്തി​രി, വ​ര​ദൂ​ര്‍, കാ​ര​ക്കാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍ വീ​ത​വും ഒ​രു ഈ​റോ​ഡ് സ്വ​ദേ​ശി​യും ഒ​രു ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് (23.08) പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 187 പേ​രാ​ണ്. 144 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3666 പേ​ര്‍. ഇ​ന്ന് വ​ന്ന 13 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 313 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1237 പേ​രു​ടെ സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 41150 സാ​മ്ബി​ളു​ക​ളി​ല്‍ 39468 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 38172 നെ​ഗ​റ്റീ​വും 1306 പോ​സി​റ്റീ​വു​മാ​ണ്.