വയനാട്: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 23 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 52 പേര് ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,296 ആയി. ഇതില്‍ 1,004 പേര് രോഗമുക്തരായി. 285 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 278 പേര് ജില്ലയിലും 7 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 501 പേരാണ്. 178 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3653 പേര്. ഇന്ന് വന്ന 31 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,492 പേരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 39,913 സാമ്ബിളുകളില്‍ 38,368 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 37,073 നെഗറ്റീവും 1,296 പോസിറ്റീവുമാണ്.