കോഴിക്കോട്: ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 163 പേര് രോഗമുക്തി നേടി.
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ സമ്ബര്‍ക്കം വഴി വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59 പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി.