മലപ്പുറം: ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 323 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും ശേഷിക്കുന്ന എട്ട് പേര് വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയവരുമാണ്.
കഴിഞ്ഞ ദിവസം മരിച്ച ചേലേമ്ബ്ര സ്വദേശിനിയായ 94കാരിക്ക് മരണ ശേഷമുള്ള പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
319 പേര് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 40,582 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,474 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.