കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 17 പേരുമാണ് പോസിറ്റീവായത്. സന്പര്‍ക്കം വഴി 50 പേര്‍ക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ സന്പര്‍ക്കം വഴി വഴി 13 പേര്‍ക്കും ഓമശ്ശേരിയില്‍ എട്ടുപേര്‍ക്കും മാവൂരില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ ഏഴു അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.