വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ചപോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയിസ് ഡിജോയ് ആഗസ്ത് 21 ന് അമേരിക്കന്‍ സെനറ്റിന് മുന്നില്‍ ഹാജരാകും – എപി ( അസോസിയേറ്റ് പ്രസ് ഏജന്‍സി) റിപ്പോര്‍ട്ട്. പോസ്റ്റല്‍ വിതരണം മന: പൂര്‍വ്വം മന്ദഗതിയിലാക്കുന്നതിന് വേണ്ടി പ്രസിഡന്റ് ട്രമ്പ് തന്റെ ഇഷ്ടക്കാരനെ പോസ്റ്റ്മാമാസ്റ്ററായി നിയമിച്ചുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് പ്രസിസഡന്റ് ട്രമ്പ് നിഷേധിച്ചു.
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മെയില്‍ വഴി വോട്ടുചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഈ വേളയില്‍ തപാല്‍ നിയന്ത്രണം ട്രമ്പ് നിയമിച്ച പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ കൈകളിലെത്തിയതിനെതിരെ കടുത്ത സമ്മര്‍ദ്ദമാണ് ഡെമോക്രാറ്റുകള്‍ ചെലുത്തുന്നത്. പുതിയ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ നിയമനത്തിലൂടെ നവംമ്പറിലെ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ അട്ടിമറിക്കപ്പെടുമെന്ന വിമര്‍ശനത്തിലാണ് ഡമോക്രാറ്റുകള്‍. പുതിയ പോസറ്റ് മാസ്റ്റര്‍ ജനറല്‍ ചുമതലയേറ്റതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥതല അഴിച്ചുപണി നടത്തിയിരുന്നു. പോസ്റ്റല്‍ ആര്ട്ടിക്കിലുകളുടെ വിതരണത്തില്‍ കാലതാമസം. നീല മെയില്‍ ബോകസുകള് നീക്കം ചെയ്തു. ഇതിനെല്ലൊമെതി രെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ആഗസ്ത് 11 ന് നിരവധി നഗരങ്ങളില്‍ നടന്നു. വിവിധ കോടതികളില്‍ കേസുകളുടെയും സമര്‍ദ്ദത്തിലാണ് പുതിയ പോസറ്റ് മാസ്റ്റര്‍ ജനറല്‍.
ഇതിനിടെ ഉദ്യോഗസ്ഥ പുനര്‍വിന്യാസമടക്കമുള്ള തീരുമാനങ്ങള്‍ തല്ക്കാലം മരവിപ്പിക്കുകയാണെന്ന് പോസറ്റ് മാസ്റ്റര്‍ ജനറല്‍ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പു പ്രകിയയില്‍ പോസ്റ്റല്‍ വകുപ്പ് കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുമെന്നും ട്രമ്പ് നിയമിത പോസറ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു.