കോട്ടയം: ജില്ലയില്‍ 93 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേരും വിദേശത്തുനിന്ന് എത്തിയ രണ്ടു പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉള്‍പ്പെടുന്നു.
കോട്ടയം മുനിസിപ്പാലിറ്റി-10, ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകള്‍-8 വീതം, വെച്ചൂര്‍, കുറിച്ചി, പഞ്ചായത്തുകള്‍-7 വീതം, മീനടം, തലയാഴം പഞ്ചായത്തുകള്‍-6 വീതം, വിജയപുരം-5, പാറത്തോട്-4 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.
ജില്ലയില്‍ 49 പേര് രോഗമുക്തരായി. നിലവില്‍ 708 പേരാണ് ചികിത്സയിലുള്ളത്. വിദേശത്തുനിന്ന് വന്ന 110 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 111 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 87 പേരും ഉള്‍പ്പെടെ 308 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ നിലവില്‍ 9377 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.