തിരുവനന്തപുരം: കേരള സർവകലാശാല ആനുവൽ സ്കീം ബികോം അവസാന വർഷ മാനേജ്മെന്റ് അക്കൌണ്ടിംഗ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഓഗസ്റ്റ് 26ന് നടത്തുന്ന പുന പരീക്ഷ നേരത്തെ എഴുതിയ അതേ കേന്ദ്രത്തിൽ തന്നെ എഴുതേണ്ടതാണ്. പരീക്ഷ സമയത്തിനു മാറ്റമില്ല.