കോട്ടയം: കോട്ടയം ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ചു പേരും രോഗികളായി.
സമ്ബര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 17 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.
മുണ്ടക്കയം-ഏഴ്, മറവന്തുരുത്ത്-ആറ്, വൈക്കം മുനിസിപ്പാലിറ്റി, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത്-അഞ്ച് വീതം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, അതിരമ്ബുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകള്‍-നാലു വീതം എന്നിവയാണ് സമ്ബര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 44 പേര് ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2173 പേര് രോഗബാധിതരായി. 1502 പേര് രോഗമുക്തി നേടി.
വിദേശത്തുനിന്നെത്തിയ 29 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 130 പേരും ഉള്‍പ്പെടെ 331 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ആകെ 10202 പേരാണ് ക്വാറന്റൈയിനിലുള്ളത്.