റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച 39 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,408 ആയി. 1,227 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,466 പേരാണ് സുഖം പ്രാപിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 2,98,542 പേരില്‍ 2,66,953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89.4 ശതമാനമായി ഉയര്‍ന്നു.
28,181 പേര് മാത്രമാണ് രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇനി അവശേഷിക്കുന്നത്. ഇതില്‍ 1,774 പേര് ഗുരുതരാവസ്ഥയിലാണ്.