കൊച്ചി: എറണാകുളം ജില്ലയില്‍ 106 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 124 പേര് രോഗ മുക്തി നേടി. 913 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 13168 ആണ്. ഇതില്‍ 11157 പേര് വീടുകളിലും, 165 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1846 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 105 പേരെ പുതുതായി ആശുപത്രിയില്‍/ എഫ്എല്‍റ്റിസികളില്‍ പ്രവേശിപ്പിച്ചു. 211 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1372 ആണ്.