തൃശൂര്‍: ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറു പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. 25 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ രോഗ ഉറവിടമറിയില്ല.
അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 17 പേര് ഇന്ന് രോഗബാധിതരായി. ശക്തന് 14, പുത്തന്‍ചിറ ക്ലസ്റ്റര്‍ രണ്ട്, മിണാലൂര്‍ ഒന്ന്, ചാലക്കുടി ക്ലസ്റ്റര്‍ എട്ട് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. ഇന്നു മാത്രം 63 പേര് രോഗമുക്തരായി.
ജില്ലയില്‍ നിലവില്‍ 518 പേരാണ് ചികിത്സയിലുള്ളത്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 2,360 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,825 പേര് രോഗമുക്തി നേടി.