തങ്ങളുടെ പുതിയ യോഗാ സ്ലിം 7ഐ ലാപ്ടോപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും ഉണ്ടായിരിക്കുമെന്ന് ലെനോവോ അറിയിച്ചു. നിരവധി പുതിയ ഫീച്ചറുകള്‍ ഉള്ക്കൊള്ളിച്ചിറക്കുന്ന ഈ കംപ്യൂട്ടര്‍ ഇന്റലിന്റെ 10ാം തലമുറയിലെ ഐ7 പ്രോസസര്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
ക്യൂ കണ്ട്രോള് ഇന്റലിജന്റ് കൂളിങ് ഫീച്ചറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ബാറ്ററിലൈഫ് വര്‍ധിപ്പിക്കും. ആമസോണ്‍ അലക്സ, കോര്‍ട്ടാനാ എന്നീ രണ്ടു വോയിസ് അസിസ്റ്റന്റുകളും പ്രവര്‍ത്തിക്കുന്നു. ഫേഷ്യല്‍ റെക്കഗ്നിഷനും എഐ ഉപയോഗിക്കുന്നു. ഫ്ളിപ്കാര്‍ട്ടില്‍ ഓഗസ്റ്റ് 14 മുതല്‍ വില്‍പ്പനയ്ക്കെത്തുന്ന ഈ മെഷീന്റെ തുടക്ക വേരിയന്റിന് 79,990 രൂപയായരിക്കും വില.