ന്യൂഡല്‍ഹി: സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് യുജിസിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്നതിനായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശവും അനുസരിച്ചാണ് അനുമതി നല്‍കിയതെന്നും സത്യവാങ് മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
അനേകം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്താണ് അനുമതി.
അണ്‍ലോക്ക് മൂന്നിലെ മാര്ഗ്ഗനിര്ദേശത്തില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.