തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 73 പേരും സന്പര്‍ക്കം വഴി കോവിഡ് പോസിറ്റീവായവരാണ്. ഇതില്‍ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേര് ഈ ക്ലസ്റ്ററില്‍നിന്ന് രോഗബാധിതരായി.
ശക്തന് ക്ലസ്റ്റര്‍10, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 5, മിണാലൂര്‍ ക്ലസ്റ്റര്‍ 5, പട്ടാന്പി ക്ലസ്റ്റര്‍ 5, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 4, മങ്കര ക്ലസ്റ്റര്‍ 2, മറ്റു സന്പര്‍ക്കം 16 എന്നിങ്ങനെയാണ് സന്പര്ക്കരോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേര്‍ക്കും രോഗം ബാധിച്ചു.
47 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്.